koda

പാറശാല: വിദേശമദ്യക്കടകളും കള്ളുഷാപ്പുകളും അടച്ചതിനെ തുടർന്ന് വ്യാജചാരായനിർമ്മാണത്തിനായി സൂക്ഷിച്ച 500 ലിറ്റർ കോട എക്സൈസ് പിടികൂടി. പാറശാല എക്സൈസ് സംഘം പെരിങ്കലക്കോണത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് കുളത്തിന്റെ കരയിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്സമീപവാസിയായ അശോകനെതിരെ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു ഇൻസ്പെക്ടർ കെ.എസ് സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ഒ അജികുമാർ, സാജു, ഡ്രൈവർ ഷൈജു എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.