test

കുവൈറ്റ് സിറ്റി: കോറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ ടാക്സി സർവീസ് അനിശ്ചിതകാലത്തേക്ക് നിറുത്തിയതായി സർക്കാർ വക്താവ് താരിഖ് അൽ മാസ്ര അറിയിച്ചു.

ഇതോടെ പ്രതിസന്ധിയിലാവുന്നത് നിരവധി തൊഴിലാളികളാണ്. ചില കമ്പനികൾ തൊഴിലാളികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനമുള്ളവർക്കും പ്രശ്നമില്ല. ഇതില്ലാത്ത പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലാവുക.

എല്ലാവിധ പൊതുഗതാഗത സർവീസുകളും ബസ് സർവീസുകളും നേരത്തെ നിറുത്തി വച്ചതോടെ കമ്പനികളിൽ ജോലിക്ക് പോകുന്നവരുടെ ഏകആശ്രയം ടാക്സികളായിരുന്നു. അതും അവസാനിച്ചതോടെ ജനജീവിതം നിശ്ചലമാകുന്നതിനാൽ പ്രവാസികൾ വലിയ ആശങ്കയിലാണ്.