വയനാട്: സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടർക്ക് കൊറോണ ചികിത്സയ്ക്കുള്ള പ്രത്യേക ചുമതല നൽകിയ വയനാട് ഡി.എം.ഒയുടെ നടപടി വിവാദത്തിലായിഈ മാസം 24ന് മകൻ ബംഗളൂരുവിൽ നിന്നെത്തിയതിനാൽ തനിക്ക് സെൽഫ് ക്വാറന്റൈൻ അനുവദിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു പരിഗണിക്കാതെ കൊറോണചികിത്സയ്ക്ക് വേണ്ടി സജ്ജമാക്കിയ ആശുപത്രിയിൽ ജോലി ചെയ്യാൻ ഡി.എം.ഒ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുകയായിരുന്നുവത്രേ. എന്നാൽ മകൻ വന്നവവിരം ഡോക്ടർ തന്നെ അറിയിച്ചിട്ടില്ലെന്നാണ് ഡി.എം.ഒ പറയുന്നത്. ഡി.എം.ഒയുടെ നടപടിക്കെതിരെ ഡോക്ടർമാർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്.