viral-disease-

ന്യൂഡൽഹി: വിദേശത്തുനിന്നെത്തി കൊറോണ നിരീക്ഷണത്തിലിരിക്കെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പഞ്ചാബിലെ ബലാചൗർ ജില്ലക്കാരനായ യുവാവ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പരിശോധന ഫലം വന്നപ്പോഴാണ് കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചത്.

ഈ മാസം 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ നിന്ന് ഡൽഹി എയർപോർട്ടിൽ ഇയാൾ എത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയിൽ തനിക്ക് തലവേദനയുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിനുശേഷമാണ് ഇയാൾ ആശുപത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്.