sanitaiser

പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എ.റ്റി.എം കൗണ്ടറിനുള്ളിൽ നിന്ന് സാനിറ്റൈസർ അടിച്ചുമാറ്റിയ ആൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമായിരുന്നു മോഷണം. ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി കൗണ്ടറിൽ വച്ചിരുന്ന സാനിറ്റൈസർ ബോട്ടിലാണ് മോഷണം പോയത്.മോഷ്ടാവിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്തുന്നതിനാൽ വീഡിയോ മലപ്പുറം പൊലീസ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടു.

ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുന്നു എന്നുമാണ് പെരിന്തൽമണ്ണ പൊലീസ് പറയുന്നത്.