bank

മുംബൈ ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വായ്പ തിരിച്ചടവുകൾക്കും മൂന്നുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.പുതിയ റിപ്പോ നിരക്കും റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4ശതമാനം ആക്കി. ഇതോടെ ഭവന, വാഹന വായ്പ നിരക്കുകൾ കുറയും. കൊറോണ മുമ്പുണ്ടാകാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കോവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജി.ഡി.പി) ദോഷകരമായി ബാധിക്കുമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ആർ.ബി.ഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്.
 തീരുമാനം വിപണിയിലെ പണലഭ്യത കൂട്ടാൻ