poli

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മൂന്നുപേരെയും ഇനിയും കണ്ടെത്താനായിട്ടില്ല. പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഇവർ നഗരം വിട്ടുപോകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.

ഇതിലൊരാൾ പശ്ചിമബംഗാൾ സ്വദേശിയാണ്. കഴക്കൂട്ടത്തെ ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ ആശുപത്രിയിലാക്കിയത്. കടുത്ത പനിയെത്തുടർന്നാണ് നിരീക്ഷണത്തിലാക്കിയത്.