വക്കം: കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ വീടുകൾക്കും, സ്ഥാപനങ്ങൾക്കും മുന്നിൽ കൈ കഴുകൽ സംവിധാനങ്ങൾ ഒരുക്കുന്നു. വീടുകൾക്ക് മുന്നിൽ ബക്കറ്റിൽ വെള്ളവും, സോപ്പും, ഹാൻഡ് വാഷും എല്ലാം മിക്ക വീടുകൾക്ക് മുന്നിലും നിരന്ന് കഴിഞ്ഞു. വക്കത്ത് 103 പേർ നീരീക്ഷണത്തിലായതോടെ മുൻകരുതൽ എടുക്കുന്നതിൽ പിന്നോട്ട് പോകാൻ ആരും തയ്യാറല്ല.
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുകയാണ്. 34 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ടും സംസ്ഥാനത്തും ആശങ്ക കനത്തു. സർക്കാരും ആരോഗ്യവകുപ്പും പൊലീസും നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലമാണ് ജില്ല നേരിടുന്നത്. കൊറോണ പിടിപെട്ടതായി കണ്ടെത്തിയിട്ടും രോഗ ലക്ഷണം കാണിച്ചു തുടങ്ങിയിട്ടും സർക്കാർ നിയന്ത്രണങ്ങൾ വകവെക്കാതെ നാട്ടിലാകെ ചുറ്റിക്കറങ്ങുകയും രോഗ വ്യാപനത്തിന് സഹായിക്കുകയും ചെയ്തതാണ് വലിയ വിപത്തിലെത്തിച്ചത്.കൊറോണ സ്ഥിരീകരിച്ച പലരിൽ നിന്നും രോഗം പകർന്നുവെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.