തിരുവനന്തപുരം: ജില്ലയിൽ ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇൗമാസം ഇരുപത്തിരണ്ടിന് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ ഉണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാളെ നിരീക്ഷണകേന്ദ്രമായ ആക്കുളത്തെ സമേതിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നുപുലർച്ചെയോടെയാണ് പരിശോധനാഫലം ലഭിച്ചത്. ഫലം പോസിറ്റീവാണെന്ന് കണ്ടതോടെ ഇയാളെ മെഡിക്കൽകോളേജിലെ കൊറോണവാർഡിലേക്ക് മാറ്റി.
നിരീക്ഷണത്തിൽ കഴിയുന്നവർ മുങ്ങുന്നത് ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക പോസ്റ്റർ പതിപ്പിക്കാനാണ് തീരുമാനം.
ജിയോ ഫെൻസിംഗ് വഴി, വീടിന് പുറത്തിറങ്ങിയാൽ അധികൃതർക്ക് അറിയിപ്പ് കിട്ടുന്ന രീതിയിൽ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.