വിതുര. കൊറോണക്കെതിരെ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെയും തൊളിക്കോട്, മലയടി ആശുപത്രികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തങ്ങളാണ് നടക്കുന്നത്. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രധാന ജംഗ്‌ഷനുകളും. കാത്തിരിപ്പ് കേന്ദ്രങ്ങളും ബാങ്കുകളും അണുവിമുക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മുടങ്ങാതെ ബോധവത്കരണവും നടത്തുന്നുണ്ട്. വിതുര പഞ്ചായത്തിൽ 133 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 77പേർ വിദേശത്തു നിന്നെത്തിയവരാണ്. 21പേർ അന്യസംസ്ഥാനത്തു നിന്നുള്ളവരും, 35പേർ മറ്റ് ജില്ലകളിൽ നിന്നും വന്നവരുമാണ്. തൊളിക്കോട് പഞ്ചായത്തിൽ 109 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. എല്ലാവരും വീട്ടിലാണ്. 22പേർ വിദേശത്തു നിന്നെത്തിയവരും, മറ്റുള്ളവർ അന്യസംസ്‌ഥാനത്തു നിന്നും എത്തിയവരുമാണ്.ആർക്കും പ്രകടമായി രോഗലക്ഷണങ്ങളില്ല. 242പേരും ആരോഗ്യവകുപ്പിന്റ നിയന്ത്രണത്തിലാണ്.