പാലോട്: പൊലീസ് ബൈക്ക് പട്രോളിംഗ് സംഘത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പിടികൂടി. ഇലവു പാലം മഹാഗണി കോളനിയിൽ ബ്ലോക്ക് നമ്പർ 17 ബഥേൽ ഭവനിൽ ഡാനിയേൽ, ബ്ലോക്ക് നമ്പർ 5 ൽ പ്രകാശ് എന്നിവരാണ് പിടിയിലായത്. സിഞ്ചു എന്നയാളിനെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പാലോട് സി.ഐ അറിയിച്ചു. ഇലവുപാലം മഹാഗണി കോളനിയിൽ നിയന്ത്രണം ലംഘിച്ച് കട തുറക്കുകയും ആൾക്കാർ കൂടി നിൽക്കുകയും ചെയ്തതിനെ തുടർന്ന് പിരിച്ചുവിടാൻ ശ്രമിച്ച പൊലീസുകാരെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.