ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്ത് ഗ്രന്ഥശാലസമിതിയുടെ നേത്യത്വത്തിൽ എന്റെ വായനപദ്ധതിക്ക് പൂങ്കോട് ഡിവിഷനിൽ തുടക്കമായി.കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്കായാണ് ഗ്രന്ഥശാല നേത്യസമിതിയുടെ നേത്യത്വത്തിൽ പുസ്തകമെത്തിക്കുന്നത്.വായനയിലൂടെ പ്രതിരോധം എന്നാണ് സന്ദേശം നൽകിയിരിക്കുന്നത്.നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പൂങ്കോട് ഡിവിഷനിൽ നവയുഗം ഗ്രന്ഥശാലയുമായി സഹകരിച്ച് പുസ്തകങ്ങളുടെ ഹോം ഡെലിവെറി പദ്ധതിയും നടപ്പാക്കുന്നുണ്ട്.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം മഹേഷ്കുമാർ,നവയുഗം ഗ്രന്ഥശാല സെക്രട്ടറി ഭഗവതിനട സുന്ദർ,ജോയിന്റ് സെക്രട്ടറി വി.എം.രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.