വർക്കല:വർക്കല നിയോജകമണ്ഡലത്തിൽ 1472 പേർ കൊറോണ നിരീക്ഷണത്തിലാണെന്ന് വർക്കല നിയമ സഭാ തല കോർ കമ്മിറ്റി യോഗം അറിയിച്ചു.അഡ്വ.വി.ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വർക്കല നഗരസഭ കൗൺസിൽ ഹാളിൽ നടന്ന നീയമസഭ തല കോർകമ്മിറ്റി യോഗത്തിലാണ് നിരീക്ഷണത്തിലുളളവരുടെ കണക്ക് വെളിപ്പെടുത്തിയത്.വർക്കല നഗരസഭ - 263 , ചെമ്മരുതി - 261 ,ഇടവ -213 , ഇലകമൺ -127 ,വെട്ടൂർ- 113 , പളളിക്കൽ- 80 ,നാവായിക്കുളം -217 , മടവൂർ - 198 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുളളവരുടെ കണക്ക് .വെളളിയാഴ്ച എല്ലാ പഞ്ചായത്തുകളിലും വാർഡ് തല യോഗങ്ങൾ ചേർന്ന് ഓരോ വാർഡിലും ഭക്ഷണം ആവശ്യമുളളവരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്.ഓരോ പഞ്ചായത്തിലും സമൂഹ അടുക്കള ആരംഭിക്കുന്നതിനുളള നടപടികളും തുടങ്ങിയിട്ടുണ്ട്.കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറിൽ വെളളം എത്തിച്ച് തുടങ്ങി.അലഞ്ഞ് തിരിയുന്നവരെ കണ്ടെത്തി ഒരു സ്ഥലത്ത് താമസിപ്പിച്ച് ഭക്ഷണവും കുടിവെളളവും ലഭ്യമാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു.