പാലോട്: കൊറോണ വെെറസ് വ്യാപനത്തെ തുടർന്ന് തകർച്ച നേരിടുന്ന കോഴിഫാം മേഖലക്ക് വീണ്ടും തിരിച്ചടി. കോഴി തീറ്റയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതോടെ മുട്ടക്കോഴി,ഇറച്ചിക്കോഴി ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചകുന്നതായി പരാതി. ചുള്ളിമാനൂരിലെ ഫാമിൽ 5000ത്തോളം കുഞ്ഞുങ്ങൾ നേരത്തെ ചത്തിരുന്നു. നന്ദിയോട്, പെരിങ്ങമ്മല,ചുള്ളിമാനൂർ മേഖലകളിൽ നൂറോളം ഫാമുകളിൽ ഒരു ലക്ഷത്തോളം കോഴികളുണ്ട്. തീറ്റ ലഭ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മേഖലയ്ക്ക് കടുത്ത നഷ്ടം നേരിടേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു.