v

കടയ്ക്കാവൂർ: വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ചാവടിമുക്ക് നമ്പ്യാതിരിവിള വീട്ടിൽ പ്രശോഭനന്റെ ഭാര്യ ഷീബയെ (48) ആണ് വീടിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കാവൂർ പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.