മലയിൻകീഴ് :കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാർ നിർദ്ദേശങ്ങളും,പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പുകളും പാലിക്കണമെന്നും എൻ എസ് എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.താലൂക്കിലെ കരയോഗങ്ങൾ,മഹിളാ സമാജങ്ങൾ,വനിത സ്വയം സഹായ സംഘങ്ങൾ എന്നിവ ഏപ്രിൽ 14 വരെ യോഗങ്ങൾ നടത്താൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.വിവാഹം, മരണം തുടങ്ങി ഒഴിവാക്കാനാകാത്ത ഒത്തുചേരൽ സർക്കാർ നിർദ്ദേശം പാലിച്ചു മാത്രമേ നടത്താവു എന്നും ചന്ദ്രശേഖരൻനായർ കരയോഗങ്ങളെ അറിയിച്ചിട്ടുണ്ട്.