ചിറയിൻകീഴ് :ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു.കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ പെൻഷൻ നൽകുന്ന ജീവനക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസിന് ചിറയിൻകീഴ്ഗ്രാമപഞ്ചായത്ത് സി.എച്ച്.സി ഡോക്ടറും ഹെൽത്ത് ഇൻസ്പെക്ടറും ജെ.എച്ച്.ഐയും നേതൃത്വം നൽകി. ജീവനക്കാർക്ക് സാനിറ്റൈസർ,മാസ്ക്,ഗ്ലൗസ്,സെക്യൂരിറ്റി ഇൻക് പാഡ്,പ്രത്യേക ഐ.ഡി കാർഡ് എന്നിവ വിതരണം ചെയ്തു.