police-

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയാത്രക്കാരനെ മർദ്ദിച്ചെന്ന പരാതിയിൽ ശ്രീകാര്യം സി.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച് തിരികെ വരുമ്പോൾ പൊലീസ് മർദ്ദിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്. പി ഷാനവാസിനാണ് അന്വേഷണ ചുമതല.

സംസ്ഥാനത്ത് പരിശോധനയ്ക്കിടെ പൊലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.