ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ സൗജന്യ ഭക്ഷണ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയകുമാരി അറിയിച്ചു.ഇതിലേക്കായി മോണിറ്ററിംഗ് കമ്മിറ്റി കൂടി പഞ്ചായത്ത്‌ കാന്റീനിനോട്നുബെന്ധിച്ച് കമ്മ്യുണിറ്റി കാന്റീന്‍ സജീകരിക്കാന്‍ തീരുമാനിച്ചു.പഞ്ചായത്തിലെ നിർദ്ധനർ,​അഗതി കുടുംബങ്ങൾ,കിടപ്പ് രോഗികൾ, നാടോടികൾ എന്നിവർക്കാണ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന മറ്റു വിഭാഗക്കാർ രാവിലെ 8 മണിക്ക് മുമ്പായി 8086240900, 9947978546 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ ഇരുപത്തിയഞ്ച് രൂപാ നിരക്കിൽ ഭക്ഷണം വീടുകളിൽ എത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു.