നെയ്യാറ്റിൻകര :മരിയൻ തീർഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ദേവാലയത്തിന്റെ നേതൃത്വത്തിൽ ചെങ്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യ്തു.കൊറോണയുടെ വ്യാപനത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങാൻ സാധിക്കാത്ത നിർദ്ധനരെ കണ്ടെത്തിയാണ് ഇടവകയുടെ ഈ സംരംഭം.കിറ്റുകൾ ഇടവക കമ്മറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു.