death

ആലപ്പുഴ: ഹരിപ്പാടിന് സമീപം മുതുകുളത്ത് ഇരുപത്തെട്ടുവയസുകാരായ ഇരട്ടസഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. മുതുകുളം തെക്ക് വേലിയിൽ പരേതനായ ഉദയകുമാറിന്റെും രമണിയുടെയും മക്കളായ അഖിൽ,അരുൺ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിനുസമീപത്തെ വെള്ളക്കെട്ടിൽ വീണ വിറക് കഷ്ണം എടുക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. മൂന്നുമാസം മുമ്പായിരുന്നു അരുണിന്റെ വിവാഹം. അഖിൽ അവിവാഹിതനാണ്.

അഖിലിന്റെയും അരുണിന്റെയും പിതാവ് ഉദയകുമാർ കഴിഞ്ഞയാഴ്ചാണ് അസുഖം മൂലം മരിച്ചത്.