വെള്ളറട:നിയമം ലംഘിച്ച് പൊതുനിരത്തിൽ വാഹനങ്ങളിറക്കിയതിന് വെള്ളറടയിലും ആര്യങ്കോടും ഇന്നലെ കേസുകളെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.പൊലീസ് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും പൊതു നിരത്തുകളിൽ വാഹനങ്ങൾ ഇറക്കി യാത്ര ചെയ്തവർക്കെതിരെയാണ് കേസെടുത്ത് വാഹനങ്ങൾ പിടിച്ചെടുത്തത്.ആര്യങ്കോട് ഇന്നലെ ആറുകേസുകൾ രജിസ്റ്റർ ചെയ്തു.അഞ്ചു ബൈക്കുകളും ഒരു ആട്ടോറിക്ഷയും പിടികൂടി.ഇതുവരെ 32 കേസുകൾ രജിസ്റ്റർ ചെയ്തു.വെള്ളറടയിൽ ഇന്നലെ അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു.നിയമം കർശനമാക്കിയതോടെ 30 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്താനാണ് തീരുമാനം.