വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.കീഴായിക്കോണം സ്‌മിതാ ആഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കിച്ചന്റെ ചുമതല പഞ്ചായത്തിലെ അഞ്ച് കുടുംബ ശ്രീ യൂണീറ്റുകൾക്കാണ്.വിവിധ വാർഡുകളിൽ ഒറ്റയ്‌ക്ക് താമസിക്കുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കും 200 വാളന്റിയർമാർ ഭക്ഷണം വീടുകളിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് അറിയിച്ചു.