corona

തിരുവനന്തപുരം: നിയന്ത്രണങ്ങൾ നിലനിൽക്കെ അവശ്യസാധനങ്ങൾ വില കൂട്ടി വിൽക്കുകയും പൂഴ്‌ത്തിവയ്പ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആവർത്തിച്ച് സംസ്ഥാന സർക്കാർ. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ സിവിൽ സപ്ലൈസ് വകുപ്പിനെ വിവരമറിയിക്കാം. 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേർ അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലും കാണുന്നത്.

ഈ പശ്ചാത്തലത്തിലാണ് സാഹചര്യം മുതലെടുത്ത് പല കടകളിലും സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നത്. പലരും മിക്ക പച്ചക്കറികൾക്കും അമിത വില ഈടാക്കുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതതു ജില്ലകളിലെ സിവിൽ സപ്ലൈസ് ഓഫീസിൽ ബന്ധപ്പെടാം.

വിളിച്ചറിയിക്കേണ്ട നമ്പറുകൾ
തിരുവനന്തപുരം- 188 5273 15,

കൊല്ലം-188 5273 16,

പത്തനംതിട്ട‑9188 5273 17,

ആലപ്പുഴ‑9188 5273 18,

കോട്ടയം-9188 5273 19,

ഇടുക്കി-9188 5273 20,

എറണാകുളം-9188 5273 21,

തൃശൂർ-9188 5273 22,

പാലക്കാട്-9188 5273 23,

മലപ്പുറം-9188 5273 24,

കോഴിക്കോട്-9188 5273 25,

വയനാട്-9188 5273 26,

കണ്ണൂർ-9188 5273 27,

കാസർകോട്: 9188 5273 28