മുടപുരം:കൊറോണ വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരാലംബരായി കഴിയുന്നവർക്ക് ഭക്ഷണ പൊതി വിതരണം ചെയ്യുന്നതിന് കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.ഭക്ഷണപ്പൊതി വിതരണം ചെയ്തുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്‌ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശ്രീലത,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈനാബീഗം,ബിജുകുമാർ,വനജകുമാരി,ഷാജഹാൻ,മിനി,സുജാത,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.മിനി,അസിസ്റ്റൻഡ് സെക്രട്ടറി ബെൻസിലാൽ,ജൂനിയർ സൂപ്രണ്ട് രവീന്ദ്രൻ പിള്ള, ജി.വേണുഗോപാലൻ നായർ ,ഷെമീർ സി.ഡി.എസ്.ചെയർ പേഴ്സൺ ഷീജ,വൈസർ ചെയർപേഴ്സൺ ബിന്ദു,ദിവ്യ,റീന,മായ,ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.