coro

മുംബയ്: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിൽ ഉൾപ്പെട്ട 12 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സാംഗ്ലി ജില്ലയിലാണ് ഇത്രയും പേർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടായോ എന്ന സംശവും അധികൃതർക്കുണ്ട്. കൊറോണമൂലം ഏറ്റവുമൊടുവിൽ മരിച്ച രണ്ട് സ്ത്രീകൾക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഇവർ വിദേശത്ത് പോയിട്ടില്ല. ഇന്ന് 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 135 ആയി.