ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.115 പേർക്കാണ് ആദ്യ ദിവസമായ വെള്ളിയാഴ്ച രാവിലേയും ഉച്ചയ്ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത്.ആവശ്യക്കാർ തലേ ദിവസമേവിളിച്ച് അറിയിച്ചാൽ മാത്രമേ പൂർണമായും നൽകാനാവൂ എന്ന് ചെയർമാൻ എം.പ്രദീപ് പറഞ്ഞു.ഉച്ചയോടെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിക്കണമെന്ന നിർദ്ദേശം വന്നതോടെ അവർക്കായി വൈകുന്നേരവും ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ഒരുക്കി.