പാറശാല: ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗികളെ സഹായിക്കാൻ ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് സൗജന്യ ടെലി മെഡി കൺസൾട്ടേഷൻ പദ്ധതി നടപ്പിലാക്കി."INFORMED" എന്ന പദ്ധതിയിൽ രോഗിയുമായി ബന്ധപ്പെട്ടയാൾ കോ-ഓർഡിനേറ്ററെ ബന്ധപ്പെട്ടാൽ സ്‌പെഷ്യാലിറ്റി ഡോക്ടറുടെ സൗജന്യ ടെലി മെഡി കൺസൾട്ടേഷൻ ലഭിക്കും. ഇന്നലെ മുതൽ പദ്ധതി പ്രവർത്തന സജ്ജമായെന്ന് അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് ഡോ.എസ്.കെ.അജയ്യകുമാറും സെക്രട്ടറി ഡോ.ഇ.സീസർ ഇന്നിസും അറിയിച്ചു. ഫോൺ: 9585520528, 9446491215.