prithviraj

തിരുവനന്തപുരം: ജോർദ്ദാനിലെ ലോക്ക് ഡൗൺ കാരണം നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും സംഘവും അവിടെ തങ്ങേണ്ടി വന്ന സംഭവത്തിൽ ഇടപെട്ട് നോർക്ക. പ്രശ്നം അവിടത്തെ എംബസിയുടെ ശ്രദ്ധയിൽപെടുത്താൻ

നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തുടർന്ന് സിനിമാസംഘവുമായി എംബസി ബന്ധപ്പെടുകയും സ്ഥിതിവിവരം വിലയിരുത്തുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്. സംഘവുമായി നിരന്തരം ബന്ധപ്പെടുമെന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എംബസി ഉറപ്പ് നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.