വർക്കല:രൂക്ഷമായ വരൾച്ച മൂലം വാമനപുരം നദിയിലുണ്ടായിട്ടുള്ള ജലത്തിന്റെ ലഭ്യത കുറവും കൊറോണയുടെ പശ്ചാത്തലത്തിലുണ്ടായിട്ടുള്ള ഉയർന്ന ജല ഉപയോഗവും കണക്കിലെടുത്ത് ഉപഭോക്താക്കൾ കുടിവെള്ളം മിതമായി ഉപയോഗിക്കണമെന്നും കുടിവെള്ളം കാർഷിക ആവശ്യങ്ങൾക്കും മറ്റും ദുരുപയോഗം ചെയ്യരുതെന്നും ജല അതോറിട്ടി വർക്കല സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.അനധികൃതമായി വലിയ ടാങ്കുകളിൽ ജലശേഖരണം നടത്തുന്നതും, ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ അറിയിപ്പു കൂടാതെ കണക്ഷനുകൾ വിച്ഛേദിച്ച് നിയമ നടപടി സ്വീകരിക്കും.