മുല്ലൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തലയ്ക്കോട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 1 മുതൽ 10 വരെ നടത്താൻ തീരുമാനിച്ചിരുന്ന പ്രായശ്ചിത്ത പരിഹാര കർമ്മങ്ങളും ലക്ഷാർച്ചനയും കുംഭാഭിഷേകവും മാറ്റിവച്ചു. 30ന് ആർഭാട രഹിതമായി ഷഷ്ഠിപൂജയും നടത്തും.