മുടപുരം : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ 1039 പേർ കൊറോണ നിരീക്ഷണത്തിലുണ്ടെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അറിയിച്ചു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ 61 പേർ നിലവിൽ നിരീക്ഷണത്തിലാണ്.2 പേർ പുതുതായി നിരീക്ഷണത്തിലായി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ 262 പേർ നിരീക്ഷണത്തിലാണ്.പുതുതായി 16 പേർ നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.6 പേർ നിരീക്ഷണം പൂർത്തിയാക്കി.261 പേർ വീടുകളിലും ഒരാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ 197 പേർ നിലവിൽ നിരീക്ഷണത്തിലാണ്.21 പേർ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 216 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ്.വക്കം ഗ്രാമപഞ്ചായത്തിൽ 109 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.കിഴുവിലം ഗ്രാമപഞ്ചായത്തിൽ 240 പേർ നിരീക്ഷണത്തിലാണ്.5 പേർ പുതുതായി നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.245 പേരും വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.മുദാക്കൽ ഗ്രാമപഞ്ചായത്തിൽ 148 പേർ നിരീക്ഷണത്തിലുണ്ട്.ഇതിൽ 6 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.ബാക്കി 142 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.