നെടുമങ്ങാട്: കർഷകർ ഉദ്പാദിപ്പിച്ച പച്ചക്കറി വിറ്റഴിക്കുന്നതിന് കർഷകസംഘം നെടുമങ്ങാട് ഏരിയാ കമ്മിറ്റി വേദിയൊരുക്കും.ഇന്ന് രാവിലെ 6ന് ചെല്ലാംകോട് (പൂവത്തൂർ), 6.30ന് ഇരിഞ്ചയം, 7ന് ആനാട് എന്നിവിടങ്ങളിലെ കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ച് 7.30 മുതൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷന് സമീപം താത്കാലിക വിതരണ/സംഭരണ കേന്ദ്രത്തിൽ വിറ്റഴിക്കും. നാടൻ കപ്പ, രസകദളി, ഏത്തൻ കുലകളും, ചീര, പാവയ്ക്ക, വെള്ളരിക്ക, പടവലങ്ങ തുടങ്ങി കൃഷിക്കാരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ വിറ്റഴി ക്കുന്നു. കൃഷി ചെയ്ത് വിറ്റഴിക്കാൻ നിവർത്തിയില്ലാതെ വിഷമിക്കുന്ന കർഷകർ കർഷകസംഘം ഏരിയാ സെക്രട്ടറി ആർ. മധു(94472 47175)
പ്രസിഡൻ്റ് പി.ജി. പ്രേമചന്ദ്രൻ ( 94476 95775)തുടങ്ങിയവരുമായി ഫോണിൽ ബന്ധപ്പെട്ട് ഉത്പന്നങ്ങളുടെ വിവരം അറിയിക്കണം. ഇപ്രകാരം അറിയിപ്പ് കിട്ടുന്ന കർഷകരുടെ ഉത്പന്നങ്ങൾ അതത് കേന്ദ്രത്തിലെത്തി സംഭരിക്കും. ചൊവ്വ , ശനി ദിവസങ്ങളിലാണ് ഈ താത്കാലിക വിതരണ സംഭരണ കേന്ദ്രം പ്രവർത്തിക്കുക. രാവിലെ 6 മുതൽ സംഭരിക്കുകയും 7 മുതൽ വിറ്റഴിക്കുകയും ചെയ്യും.