kudivellam

പാറശാല: സംസ്ഥാനത്തിൻറെ വിവിധ ജില്ലകളിൽ നിന്നും തിരികെ എത്തിയ മത്സ്യത്തൊഴിലാളികളെ പാർപ്പിച്ചിട്ടുള്ള പൊഴിയൂരിലെ കൊറോണ നിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ ഗവ.യു.പി സ്‌കൂളിന് മുന്നിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വെള്ളം ഒഴുകിയതോടെ സ്‌കൂളിലേക്കുള്ള പ്രവേശന കവാടം ചെളി നിറഞ്ഞിരിക്കുകയാണ്. സ്‌കൂളിന് മുന്നിലെ പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടുണ്ട്. കുടിവെള്ളം പാഴാകുന്നത് തടയാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് കുളത്തൂർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.