തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞയാൾ നിർദ്ദേശം ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി. ഹൈവേ പൊലീസിന്റെ പരിശോധനയ്‌ക്കിടെ തലകറങ്ങി വീണ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ലത്ത് ഇന്നലെ രാവിലെ 9.30ഓടെയാണ് സംഭവം. എവിടെ പോകുന്നെന്ന കാര്യം തിരക്കുന്നതിനിടെ താൻ ക്വറന്റൈനിൽ കഴിയുകയാണെന്ന് ഇയാൾ പൊലീസിനോട് അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് തലകറങ്ങി വീണത്. ഉടനെ പൊലീസുകാർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയിൽ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. മൂന്നുപേരെയും കണ്ടെത്താനായിട്ടില്ല.