ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിൽ വിദേശികളുൾപ്പെടെ 1290 പേർ നിരീക്ഷണത്തിലാണെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടുകയാണെന്നും ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിപ്പ് നൽകി വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത് വൈറസിന്റെ വ്യാപനം തടയാൻ സഹയകരമാകുമെന്നും എം.എൽ.എ പറഞ്ഞു. 53 വിദേശികൾ ഹോട്ടലുകളിലും പുല്ലുവിള ലിയോ തേർട്ടീത് സ്കൂളിൽ 10,മരുതൂർക്കോണം പി.ടി.എം സ്കൂളിൽ മൂന്നുപേരും നിരീക്ഷണത്തിലുണ്ട്.
വെങ്ങാനൂർ- 60
കല്ലിയൂർ-181
ബാലരാമപുരം-122
കോട്ടുകാൽ-129
വിഴിഞ്ഞം -218
കാഞ്ഞിരംകുളം -71
കരുകുളം-399,
പൂവാർ-110