pozhiyoor

പാറശാല: കൊറോണയോ ലോക്ക് ഡൗണോ കാര്യമാക്കാതെ പൊഴിയൂരിലെ മത്സ്യമേഖല. പൊഴിയൂർ പരുത്തിയൂരിൽ കഴിഞ്ഞ ദിവസവും പതിവ് പോലെ വള്ളങ്ങളിൽ മത്സ്യബന്ധനത്തിനായി പോയിരുന്നു. രാവിലെ മീൻ വാങ്ങാനും മറ്റുമായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേർന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആളുകൾ കടപ്പുറത്ത് ഒത്തുകൂടിയത്. ഇക്കൂട്ടരെ നിയന്ത്രിക്കാൻ ആരോഗ്യ പ്രവർത്തകരോ പൊഴിയൂർ പൊലീസോ മറ്റ് സഭാപ്രതിനിധികളോ എത്തിയില്ല എന്നും ആരോപണമുണ്ട്. പൊഴിയൂർ സ്റ്റേഷന് പരിസരത്തായിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണവുമുണ്ട്.