തിരുവനന്തപുരം : ജില്ലയിൽ അമിത വില ഈടാക്കുകയും അവശ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. വിപണിയിൽ പൂഴ്‌ത്തിവയ്പ് നടക്കുന്നുണ്ടോ എന്നറിയാൻ പാളയം മാർക്കറ്റിലെ കടകളിൽ പരിശോധന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സാഹചര്യം മുതലെടുത്ത് അമിത വില ഈടാക്കാൻ ചിലർ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടത്തും. പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികൾ ഗൗരവമായി കാണും. കളക്ടറേറ്റിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏതു സമയവും ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും ഈ കൺട്രോൾ റൂമിൽ അറിയിക്കാമെന്ന് കളക്ടർ പറഞ്ഞു. ഫോൺ: 0471-2730421.