tv-r

അരൂർ: വക്കീൽ ഗുമസ്തനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ചേഞ്ചേരിൽ (പ്രിയ ഭവനം) ദേവദാസൻ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.ശബ്ദം കേട്ട് വീട്ടുകാർ മുറിയിൽ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ ഇയാളെ കണ്ടത്. ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. അരൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഗീത. മക്കൾ: പ്രിയ, പാർവതി.