കോവളം : വെങ്ങാനൂർ, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾ ഇന്ന് മുതൽ പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കും ഭക്ഷണമില്ലാതെ വിഷമിക്കുന്നവർക്കും ആവശ്യമായവ തയ്യാറാക്കി എത്തിക്കുകയാണ് ലക്ഷ്യം. മൂന്നുനേരവും ഭക്ഷണമെത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. വെങ്ങാനൂർ പഞ്ചായത്തിലെ 20 വാർഡുകളിലുളള 170 പേർക്കാണ് ഭക്ഷണം വിതരണം ചെയ്യുക. ഇവ യഥാസമയം ആവശ്യക്കാർക്ക് എത്തിക്കുന്നതിന് 200 ഓളം സന്നദ്ധ പ്രവർത്തകരെയാണ് നിയോഗിച്ചിട്ടുള്ളത്. നെല്ലിവിള പാരിഷ് ഹാളിലാണ് വെങ്ങാനൂർ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൺ ഒരുക്കിയിട്ടുള്ളതെന്ന് പ്രസിഡന്റ് പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലുളള 350 പേർക്കുളള ഭക്ഷണമാണ് ഒരു ദിവസം തയ്യാറാക്കുക. മൂലക്കര തെങ്കവിള ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ് കിച്ചൺ. നിരീക്ഷണത്തിലുളളവർക്കും ഭക്ഷണം ആവശ്യമുളളവർക്കം തക്കസമത്ത് പൊതിക്കെട്ടുകൾ എത്തിക്കുന്നതിനായി വാർഡംഗങ്ങളുടെ നേതൃത്വത്തിൽ 300 ഓളം സന്നദ്ധ പ്രവർത്തരാണ് മുന്നോട്ട് വന്നതെന്ന് പ്രസിഡന്റ് ടി.സജി പറഞ്ഞു.
ഭക്ഷണം വേണ്ടവർക്ക് വിളിക്കാം (വെങ്ങാനൂർ പഞ്ചായത്ത്)
പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകല- 9400276574
ക്ഷേമകാര്യ ചെയർമാൻ സന്തോഷ് കുമാർ - 9496369839