liqur-bottles

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കരിങ്കലിൽ അനധികൃത മദ്യവില്പന നടത്തിയ ആൾ പിടിയിൽ.കരിങ്കൽ തെരിവുകട,പുലയൻ വെട്ടിവിള സ്വദേശി രാജയന്റെ മകൻ കൃഷ്ണൻ (50) ആണ് ഇന്നലെ പിടിയിലായത്. 180 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 32 ലിറ്റർ മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.തമിഴ്നാട് ബീവറേജിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ശേഷം ഇരട്ടി വിലക്ക് മറിച്ചു വിൽക്കുകയായിരുന്നു.കരിങ്കൽ എസ്.ഐ മോഹന അയ്യർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്.