തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശനമായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും കളക്ടർ കെ.ഗോപാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ധാരണയായി.ചരക്ക് ഗതാഗതത്തിലെ തടസങ്ങൾ മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. സമൂഹം നേരിടുന്ന അസാധാരണമായ ഈ സാഹചര്യം തരണംചെയ്യാൻ എല്ലാ പിന്തുണയും നൽകുമെന്ന് വ്യാപാരികൾ അറിയിച്ചു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി, എസ്.എസ്.മനോജ്,സൂപ്പർ മാർക്കറ്റ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് വെങ്കിട്ടരാജ്, ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അജിത് കെ.മാർത്താണ്ഡൻ,ചാല ഗ്രയിൻ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.വിജയകുമാർ, കെ.ചിദംബരൻ (വ്യാപാരി വ്യവസായി ഏകോപന സമിതി), എ.ഡി.എം. വി.ആർ.വിനോദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ റാണി എന്നിവർ പങ്കെടുത്തു.