news-papper

തിരുവനന്തപുരം: പത്രഏജന്റുമാരെയും വിതരണക്കാരെയും ലോക്ക് ഡൗണിന്റെ പേരിൽ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ ഉത്തരവിറക്കി. രാവിലെ 4 മുതൽ 7 വരെ നടക്കുന്ന വിതരണത്തിന് ആവശ്യമായ സജ്ജീകരണം ചെയ്തുകൊടുക്കാൻ പൊലീസുകാർക്ക് അടിയന്തര സന്ദേശം നൽകണമെന്ന് എ.ഡി.ജി.പി. മുതൽ സ്റ്റേഷൻ ഒാഫീസർമാരെയുള്ളവർക്ക് അയച്ച ഉത്തരവിൽ പറയുന്നു. ആരാധനാലയങ്ങളിലേക്ക് പോകുന്ന പൂജാരി,മൗലവി,വികാരി എന്നിവരെയും തടയരുത്.

പത്രവിതരണക്കാർക്കും ഏജന്റുമാർക്കും സംരക്ഷണവും ജോലി സ്വാതന്ത്ര്യവും നൽകണമെന്ന ആവശ്യം മാദ്ധ്യമ മേധാവികൾ മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും (ഐ.എൻ.എസ്) ഇക്കാര്യം സർക്കാരിനോടാവശ്യപ്പെട്ടിരുന്നു.