തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ പുതുതായി 3,062 പേർ നിരീക്ഷണത്തിലായി.11024 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു.26 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 3 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 9 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 7 പേരും എസ്.എ.ടി ആശുപത്രിയിൽ 9 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 101 പേർ ചികിത്സയിലുണ്ട്.
ഇന്നലെ 43 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.1222 സാമ്പിളുകളിൽ 943 പരിശോധനാഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 65 പരിശോധനാഫലവും നെഗറ്റീവാണ്. 235 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇന്നലെ പോസിറ്റീവ് കേസുകളില്ല. നേരത്തെ പോസിറ്റീവായ മൂന്നുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും വിമെൻസ് ഹോസ്റ്റലിൽ 40 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 36 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 15 പേരെയും എസ്.യു.റ്റി റോയൽ ആശുപത്രിയിൽ 12 പേരെയും താമസിപ്പിച്ചിട്ടുണ്ട്. പുല്ലുവിള ലിയോ തേർട്ടീന്ത് സ്‌കൂളിൽ 30 പേരെയും പൂവാർ എൽ.പി.സ്‌കൂളിൽ 102 പേരെയും കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. 3 പേർ 28 ദിവസ നിരീക്ഷണത്തിനുശേഷം ആശുപത്രി വിട്ടു.

സ്‌ക്രീനിംഗ് നടത്തി

അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 2520 വാഹനങ്ങളിലെ 4659 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന ഒരാളെ കണ്ടെത്തി. കളക്ടറേറ്റ് കൺട്രോൾ റൂമിൽ 389 കാളുകളും ദിശ കാൾ സെന്ററിൽ 345 കാളുകളുമാണ് ഇന്നലെ എത്തിയത്. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 16 പേർ ഇന്നലെ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 564 പേരെ ഇന്നലെ വിളിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഫീൽഡ്തല സർവൈലൻസിന്റെ ഭാഗമായി 2665 ടീമുകൾ ഇന്നലെ 9590 വീടുകൾ സന്ദർശിക്കുകയും ഹോം ക്വാറന്റൈനിലുള്ളവരുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.