കല്ലമ്പലം:ഒറ്റൂർ പഞ്ചായത്ത് പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വീടുകളും ക്യാമ്പുകളും സന്ദർശിച്ചു.ഭക്ഷണം ഉറപ്പാക്കൽ,ബോധവത്കരണം,പരിസര ശുചിത്വ പരിശോധന,രോഗലക്ഷണം പരിശോധിക്കൽ എന്നിവ നടന്നു.ഒറ്റയ്ക്ക് കഴിയുന്നവർ,രോഗത്തിന് അടിമകളായവർ, പ്രായകൂടുതൽ കാരണം ആഹാരം പാകം ചെയ്യാൻ സാധിക്കാത്തവർ എന്നിവരെ കണ്ടെത്തി ആഹാരം എത്തിക്കാനുള്ള നടപടി സ്വീകരിച്ചു.