ആലപ്പുഴ: വൃദ്ധനെ കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി.ആലപ്പുഴ കിടങ്ങാം പറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിന് എതിർവശത്തെ കടത്തിണ്ണയിലാണ് കലവൂർ സ്വദേശി രഘുവിനെ (ഹരിദാസ്- 65) ഇന്നുരാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്കുമുമ്പ് വീടുവിട്ടിറങ്ങിയ ഇയാൾ കടത്തിണ്ണകളിലാണ് കഴിഞ്ഞിരുന്നത്. ഇയാൾ ക്ഷേത്രങ്ങളിൽ പുള്ളുവൻപാട്ടിനുപോകുമായിരുന്നു.
മദ്യംലഭിക്കാത്തതിന്റെ അസ്വസ്ഥതകൾ ഇയാൾ പ്രകടിപ്പിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം പലരോടും മദ്യം ചോദിച്ചിരുന്നുവത്രേ. തൊട്ടടുത്തുള്ള ഷാപ്പിലും ഇയാൾ മദ്യത്തിനായി പോയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.