v

കടയ്ക്കാവൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകൾ. പ്രധാന ജംഗ്ഷനുകളും നഗരത്തിലെ എല്ലാ ഓഫീസുകളും ആറ്റിങ്ങൽ ഫയർ ഫോഴ്സ് രണ്ടാമതും അണുവിമുക്തമാക്കി. അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമക്കെതിരെ കേസെടുക്കുന്നതും കർശനമാക്കി.ഹോം ക്വാറന്റെെനിലുള്ളവരെ നിരീക്കാൻ സ്‌ക്വാഡുകളെ രൂപീകരിച്ചു. ഒറ്റയ്ക്ക് കഴിയുന്നവർക്കും അഗതികൾക്കുമുളള ഭക്ഷണവിതരണം രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്നു.