ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 2003-2005 പ്ലസ്ടു ബാച്ച് പൂർവ വിദ്യാർത്ഥികൾ ഡോ.അനീഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സാനിറ്റൈസറുകൾ ഉഴമലയക്കൽ,ആര്യനാട്,വെള്ളനാട് പഞ്ചായത്തുകളിലെ ആശുപത്രികൾ,പൊലീസ് സ്റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും നെടുമങ്ങാട് താലൂക്കാഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഓഫീസുകളിലും വിതരണം ചെയ്തു.സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,പി.ടി.എ പ്രസിഡന്റ് ബി.ബിജു,വൈസ് പ്രസിഡന്റ് എസ്.എൻ.ബിജു,പൂർവ്വ വിദ്യാർത്ഥികളായ ഡോ.അനീഷ്,സനോജ്,രാജി,
അശ്വതി,ആദർശ്,ഇമ്മാനുവേൽ തുടങ്ങിയവരും പങ്കെടുത്തു.