photo

നെടുമങ്ങാട് :നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു.നഗരസഭയിൽ ആദ്യദിനം 540 പൊതിച്ചോറ് വിതരണം ചെയ്തു.വാർഡ് തലത്തിൽ കൗൺസിലർമാരും അയൽക്കൂട്ടം പ്രവർത്തകരും തയ്യാറാക്കിയ പട്ടിക അനുസരിച്ച് വാഴയിലയിലാണ് ആഹാരം വിതരണം ചെയ്തത്.കുടുംബശ്രീ അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ് വാഴയില ശേഖരിച്ച് വിതരണ കേന്ദ്രത്തിൽ എത്തിക്കുന്നത്.തുടർന്നുള്ള ദിവസങ്ങളിലും വാഴയിലയിൽ പൊതിച്ചോറ് നൽകുമെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായരും പറഞ്ഞു.നികുഞ്ജം ആഡിറ്റോറിയമാണ് കമ്മ്യുണിറ്റി കിച്ചൻ സജ്ജീകരിച്ചിട്ടുള്ളത്.പുറമെ നിന്നുള്ളവർക്ക് 25 രൂപ നിരക്കിൽ പൊതിച്ചോറ് നൽകുമെന്നും അധികൃതർ അറിയിച്ചു.കമ്മ്യുണിറ്റി കിച്ചന്റെ സുഗമമായ നടത്തിപ്പിന് സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചു.പൊതിച്ചോറിനായി ബന്ധപ്പെടേണ്ട നമ്പർ ചുവടെ.നെടുമങ്ങാട് നഗരസഭ -9745350424,അണ്ടൂർക്കോണം പഞ്ചായത്ത് -9496040669,വെമ്പായം പഞ്ചായത്ത് -6238826465,കരകുളം പഞ്ചായത്ത് -9400204074,മാണിക്കൽ പഞ്ചായത്ത് -9745874522,പോത്തൻകോട് പഞ്ചായത്ത് -9496040664.