നെടുമങ്ങാട് :കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ നെടുമങ്ങാട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്,പ്രാഥമിക ആരോഗ്യ കേന്ദ്രം, ഹോമിയോ ആശുപത്രി,ആയുർവേദ ആശുപത്രി,കമ്മ്യൂണിറ്റി കിച്ചണായി പ്രവർത്തിക്കുന്ന ആനാട് ഗവ.എൽ.പി.എസ് എന്നിവിടങ്ങളിലാണ് ശുചീകരണം നടന്നത്.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷ്മ,നെടുമങ്ങാട് ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.രവീന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.